ഉദയംപേരൂർ: ലോക നാളികേര ദിനാചരണത്തിന്റെ ഭാഗമായി തെക്കൻ പറവൂർ എൽഎഫ് യുപി സ്കൂളിൽ ഉദയംപേരൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നാളികേരദിനം സംഘടിപ്പിച്ചു. ഹൈബ്രിഡ് ഇനം തെങ്ങിൻ തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് ജൂബൻ ജോൺ ഉദ്ഘാടനം ചെയ്തു.
മുളന്തുരുത്തി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബി. ഇന്ദു നാളികേര ദിന സന്ദേശം നൽകി. ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജോൺ ജേക്കബ്, സ്കൂൾ എച്ച്എം ദേവിക, വാർഡ് അംഗങ്ങൾ, കാർഷിക വികസന സമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.